ഷീജ അന്‍സാരി
ഇളം മഴയില്‍ ഒരു കുടക്കീഴില്‍
ഇളം മഴയില്‍ ഒരു കുടക്കീഴില്‍
കണ്ടുമുട്ടിയപ്പോള്‍
നീ തന്ന ചെറുപുഞ്ചിരി
ഉറങ്ങുമ്പോള്‍ സ്വപ്നമായും
ഉണരുമ്പോള്‍ ഓര്‍മ്മകളായും
ഹൃദയത്തിന്‍ കോവിലില്‍ പ്രതിഷ്ഠിച്ചു
നൊമ്പരം നിറഞ്ഞ മനസ്സില്‍
സുഖമുള്ളോരോര്‍മ്മയായി
നാം ആദ്യം കണ്ട ആ സുന്ദരനിമിഷം
എന്നും എന്‍ കരളിലൊരു
കുളിരായ് വരുമോ
എന്‍ സ്വപ്ന റാണി നീ...
മൊഞ്ചുള്ള നിന്‍ പൂമുഖം
വീണ്ടും കാണാന്‍ ഒരു
വേഴാമ്പല്‍ പക്ഷിയായ്
കാത്തിരിക്കുന്നു ഞാന്‍ ........