പാഴ്ശ്രമം,


അരവിന്ദൻ


"ഇമ്മേയ്‌, ബാപ്പ ബര്‌ണ്‌..",

ആഹ്‌ളാദത്തികവാർന്ന ശബ്ദം! കുഞ്ഞുമ്മുവാണ്‌.

കുത്തിമറിച്ച ഓലക്കീറുകൾ പൊക്കി,മറിയുമ്മ മുറ്റത്തേ ക്കു നോക്കി, ശരിയാണ്‌.മൊയ്തൂട്ടി മുറ്റത്തെത്തിയിരിക്കുന്നു., മറിയുമ്മ ധൃതിയിൽ അകത്തേക്കു വലിഞ്ഞു. രാവിലെ ഒന്നും കഴിക്കാത്തത്താണ്‌. അവർ ഒരു മൺചട്ടി മോറിയെടുത്തു. അടുപ്പത്തു നിന്ന്‌ കുറച്ച്‌ കഞ്ഞിവെള്ളം മുക്കിയെടുത്ത്‌, ഉപ്പിട്ടാറ്റി .മുറ്റത്തെ കടലാസുമുളകിൻ തയ്യിൽ നിന്ന്‌ , ഒരു ചീനമുളകു പൊട്ടിച്ചു....,

'കോലായിൽ' ഒരു തടുക്കിട്ടിരുന്ന്‌ എന്തോ ആലോചിക്കുകയാണ്‌ മൊയ്തൂട്ടി.

കഞ്ഞിച്ചട്ടിയും ചീനമുളകും മൊയ്തൂട്ടിയുടെ കൈയിൽ കൊടുത്തുകൊണ്ട്‌ മറിയുമ്മ ചോദിച്ചു:,

"എന്ത്യേ പോയിട്ട്‌...?നായരുട്ട്യേ കണ്ടാ...",

 ഒറ്റവലിക്ക്‌ ആ കഞ്ഞിവെള്ളം മുഴുവൻ 'മോന്തിക്കുടിച്ച്‌', ...ചീനമുളകൊന്ന്‌ കടിച്ചുകൊണ്ട്‌, അയാൾ ഒന്നു മൂളി.അതിൽ അസ്വസ്ഥതയുടെ കരിനിഴലുകളുണ്ട്‌. മറിയുമ്മയ്ക്കത്‌ നിഷ്പ്രയാസം മനസ്സിലാക്കാൻ കഴിഞ്ഞു.അതിനുള്ള കാരണവും അവർക്ക്‌ ഏറെക്കുറെ അറിയാമായിരുന്നു.

 എങ്കിലും അവർ കുറ്റപ്പെടുത്തി.,
 "എന്താങ്ങള്‌ ഒന്നും മിണ്ടാണ്ടെ കുത്തിരിക്ക്‌ണത്‌?

എന്നാ നായരൂട്ടീന്റെ പോക്ക്‌...., മുളകിനു, നല്ല എരിവുണ്ടായിരുന്നു. എങ്കിലും അയാൾ ബാക്കിയുള്ള കഷ്ണം കൂടെ വായിലിട്ടു. ചവച്ചരച്ചപ്പോൾ കൂടുതൽ എരിവു തോന്നി. ഉമിനീരുമായി അലിഞ്ഞുചേരുന്തോറും എരിവ്‌ വർദ്ധിക്കുകയാണ്‌........, ചെവിക്കിടയിൽ തിരുകിവെച്ച ബീഡിക്കുറ്റി എടുത്തു കത്തിച്ചുകൊണ്ട്‌, അയാൾ ഒന്ന്‌ ഞെളിഞ്ഞിരുന്നു.

 മറിയുമ്മ വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ 

അയാൾ പറഞ്ഞു:, "നാളെ", "ഓനെന്തെങ്കിലും കൊടുത്തയക്കണല്ലോ, പടച്ചോനെ...", 

"എന്താപ്പതിനൊരു ബജ്ജി..."മൊയ്തൂട്ടിയുടെ മസ്തിഷ്ക്കമുകുളത്തിൽ കിടന്നു പുകഞ്ഞിരുന്ന വസ്തുത അതു മാത്രമായിരുന്നു. ഒരു പക്ഷേ മറിയുമ്മയും ഇപ്പോൾ ആലോചിക്കുന്നത്‌ അതുതന്നെയായിരിക്കണം. ഒരു നീണ്ട നിശ്ശബ്ദത അവർക്കിടയിൽ സ്ഥലം പിടിച്ചു.....,
 അവരുടെ മൂത്ത മകൻ കുഞ്ഞിപ്പാ നാട്ടിലല്ല. വടക്കെ ഇന്ത്യയിലെ ചരിത്രപ്രധാനമായ ഒരു നഗരത്തിൽ, ഒരു കുടുംബത്തിനുവേണ്ടി ത്യാഗം സഹിക്കുകയാണവൻ. മറിയുമ്മയുടെ ഭാഷയിൽ പറഞ്ഞാൽ 'ശ്ശി, മ്മിണി ദൂരത്ത്‌!"അങ്ങനെ 'ശ്ശിമ്മിണി ദൂരത്ത്‌' ജോലിയെടുക്കുന്ന അവരുടെ"പുന്നാരമോൻ "നാടു വിട്ടിട്ട്‌ വർഷങ്ങളായി. അവർക്ക്‌ അവനെ കാണാൻ കൊതിയായിരിക്കുന്നു. 

എല്ലാ കത്തുകളിലും 'ഉമ്മായും, ബാപ്പായും' എഴുതും...., 'പൊന്നാരമോനെ അന്നെ ഒരു നോക്കു കണ്ട്‌.......", 

പത്താംതരം പരീക്ഷ പാസ്സായി,അധിക നാൾ അവൻ നാട്ടിൽ ഉണ്ടായിട്ടില്ല. പട്ടിണിയും ,പ്രാബ്ധങ്ങളും മാത്രം അനുഭവിച്ചറിഞ്ഞ ഒരു കുടുംബത്തിന്റെ ഭാവി, അവനെ മാത്രം ആശ്രയിച്ചു നിൽക്കുന്നു.... ...., 

മൊയ്തൂട്ടിക്ക്‌ വയസ്സായി. പണ്ടത്തെപ്പോലെ ജോലി എടുക്കാനൊന്നും വയ്യ. പത്താംതരം വരെ പഠിപ്പിക്കാൻ തന്നെ അയാൾ പെട്ട പാട്‌......ആരും സഹായിക്കാനുണ്ടായിരുന്നില്ല. ആരേയും കൂസേണ്ട കാര്യമുണ്ടായിരുന്നില്ല. ആരും...മറിച്ച്‌ മകനെ സ്ക്കൂളി ലയക്കുന്നതിൽ പലർക്കും എതിർപ്പുണ്ടായിരുന്നു. പലരോടും പിണങ്ങണ്ടതായി വന്നിട്ടുണ്ട്‌., എങ്ങനെയോ, അതങ്ങു നടന്നു. ദൈവം തങ്ങളുടെ ഭാഗത്തായിരുന്നു എന്നു മൊയ്തൂട്ടി പലപ്പോഴും പറയാറുണ്ട്‌., അന്ന്‌ മൊയ്തൂട്ടിക്ക്‌ നല്ല ആരോഗ്യമുള്ള സമയമാണ്‌. ആരുടെയും സഹായം ആവശ്യമുണ്ടായിരുന്നില്ല. ആരേയും കൂസേണ്ട കാര്യമുണ്ടായിരുന്നില്ല. രാവിലെ മുതൽ ഇരുട്ടുന്നതുവരെ ചുമടേറ്റും. വരവിൽ നിന്ന്‌ എന്തെങ്കിലും മിച്ചം പിറ്റിക്കും. ആർഭാടരഹിതമായ ഒരു ജീവിതം .എങ്കിലും സന്തോഷവും, സംതൃപ്തിയും തോന്നിയിരുന്നു., ഒരൊറ്റ ദിവസം പോലും ആ മാതാപിതാക്കൽ വയറുനിറച്ച്‌ ഭക്ഷണം കഴിച്ചുകാണുകയില്ല. ഒന്ന്‌ കത്തലടക്കുക. അത്രമാത്രം. എല്ലാം മക്കൾക്കു വേണ്ടിയാണ്‌. ....എല്ലാം...മക്കൾക്കുവേണ്ടി ..............


ത്യാഗം സഹിക്കുന്നതിന്നിടയിൽ അവരിലെ ആരോഗ്യം ചോർന്നുപോയിരുന്നെന്ന വസ്തുത അവരറിഞ്ഞിരുന്നില്ല. അവരുടെ ശ്രദ്ധ ഒരിക്കലും അവരിലേക്ക്‌ തിരിക്കപ്പെട്ടിട്ടില്ല., ഹെഡ്മാസ്റ്റർക്ക്‌ കുഞ്ഞിപ്പയെ ഇഷ്ടായിരുന്നു. 'മൊയ്തുട്ടിയെ' കാണുമ്പോഴെല്ലാം അദ്ദേഹം പറയും., "അവനെപ്പോലെയുള്ള കുട്ടികളെയാണ് ` പഠിപ്പിക്കേണ്ടത്‌"...., അതു കേൾക്കുമ്പോൾ ആ പിതൃഹൃദയം പുളകം കൊള്ളും. തന്റെ മകൻ മറ്റു കുട്ടികളെപ്പോലെയല്ല. അവനു ബുദ്ധിയുണ്ട്‌. അവൻ മിടു ക്കനാണ്‌., ഹെഡ്മാസ്റ്റർ മുഖേനയാണ്‌ അവന്‌ ജോലി കിട്ടിയതും .അദ്ദേഹത്തിന്റെ ഒരു പരിചയക്കാരൻ വടക്കെ ഇന്ത്യയിലുണ്ട്‌. നല്ല'പോസിഷ്യനി'ലാണ്‌. ആയിരമോ ആയിരത്തഞ്ഞൂറോ ശമ്പളം വാങ്ങുന്നു. ജോലി കിട്ടാതിരിക്കില്ലെന്നും പറഞ്ഞുകൊണ്ടാണ്‌ അദ്ദേഹം ഒരു കത്തു കൊടുത്തത്‌. പറഞ്ഞതുപോലെത്തന്നെ ജോലിയും കിട്ടി. വീട്ടിലേക്ക്‌ പണം അയക്കത്തക്ക  നിലയിലൊന്നുമായിരുന്നില്ല. ആദ്യമൊക്കെ., എല്ലാ കത്തുകളിലും അവൻ എഴുതും., "ബാപ്പായും ഉമ്മയും വിഷമിക്കരുത്‌. എനിക്കു സുഖമാണ് . ഇപ്പോള്‍  ചിലവിനു കൂടി തികയാത്ത മട്ടായതിനാൽ പണം അയക്കാൻ .."..................

 പണം അയയ്ക്കാൻ കഴിയാത്തതിൽ അവനു വിഷമം തോന്നുന്നുണ്ടാകാം., അവനൊരു നല്ല ജോലി കിട്ടുവാൻ ആ രക്ഷിതാക്കൾ എന്നും'ഹള്ളാ'വിനോട്‌ പ്രാർത്ഥിക്കും. അവരുടെ ആശാകേന്ദ്രം അവനാണ് ,. അവന്റെ പുരോഗതിയാണ്‌, ആ കുടുംബത്തിന്റേയും പുരോഗതി.
 അവനെക്കുറിച്ചോര്‍ക്കുമ്പോഴെല്ലാം ആ മാതാപിതാക്കളുടെ  കണ്ണുകള്‍ നനയും. ദൈവത്തോട്‌ അവന്റെ നന്മയ്ക്കു വേണ്ടി , അവരുടെ തെറ്റുകൾക്ക്‌ മാപ്പിരക്കും. അവന്റെ പുരോഗതിക്കുവേണ്ടി., അവർ പള്ളിയിൽ വഴിപാടു കഴിക്കും., അങ്ങനെ,അവസാനം, അവരുടെ പ്രാർത്ഥന നിറവേറ്റപ്പെട്ടു.അവരുടെ ഹൃദയം സന്തോഷം കൊണ്ട്‌ നിറഞ്ഞു. പ്രതീക്ഷകള്‍  ചിറകിട്ടടിച്ചു., പുതിയ ജോലി കുറേക്കൂടെ ദൂരത്താണെന്ന കാര്യം മാത്രം അവരെ അലട്ടിയിരുന്നു. കത്തു കിട്ടാൻ ഒരു ദിവസം വൈകിയാൽപ്പിന്നെ വേവലാതിയാണ്‌. ആഴ്ച്ച തോറും കത്തയക്കണം എന്നാണവർ മകനോട്‌ നിർദ്ദേശിച്ചിട്ടുള്ളത്‌.

 രണ്ടു നാഴികയപ്പുറമുള്ള ,കളത്തിൽ നാരായണൻ നായരും ജോലി  നോക്കുന്നതവിടെയാണ്‌. അയാൾ നാട്ടിൽ വരുന്നുണ്ടെന്നു കേട്ടതുമുതൽ ,അവർക്കു തോന്നിത്തുടങ്ങിയതാണ്‌ മകൻ എന്തെങ്കിലും കൊടുത്തയക്കണം എന്ന്‌., ഇവിടെ കിട്ടുന്ന സാധനങ്ങളൊന്നും അവിടെ ലഭിക്കുകയില്ലെന്ന്‌ നായർ പറയുകയുണ്ടായി. ...

നേന്ത്രക്കായയും ,മത്സ്യവും ,നാടൻ പച്ചക്കറികളും എല്ലാം അവനിപ്പോൾ ഓർമ്മകൾ മാത്രമാണ്‌., അവർ ഗാഢമായി ചിന്തിച്ചു. എന്താണൊരു വഴി? ഒരു വഴിയും കാണുന്നില്ല. എല്ലാം അടയ്ക്കപ്പെട്ടിരിക്കുകയാണ്‌. കിട്ടുന്ന സ്ഥലങ്ങളിൽ നിന്നെല്ലാം കടം വാങ്ങിയിരിക്കുന്നു. എന്നിട്ടാണ്  മരുന്നുകൾ വാങ്ങിയത്‌., ആ നശിച്ച വയറ്റിൽ വേദന! കുഴപ്പങ്ങളെല്ലാം വരുത്തിവെച്ചതു അതാണ് . തുടങ്ങിയിട്ട്‌ കുറേ മാസങ്ങളായിരുന്നെങ്കിലും ആരേയും കാണിച്ചിരുന്നില്ല. സാരമില്ലെന്നു കരുതി. കാർന്നു കാർന്നു കിടക്കുന്ന വയറിന്റെ ശല്യം സഹിക്കവയ്യാതായപ്പോഴാണ്‌ ഡോക്ക്ടറെ കണ്ടത്‌. എത്ര രൂപയ്ക്കാണ് ` മരുന്നുകൾ വാങ്ങിയത്‌? മാസം തോറും വരുന്ന കുഞ്ഞിപ്പായുടെ പണം കൊണ്ടാണ്‌ ചികിത്സ നടന്നത്‌. ദൈനംദിനചെലവുകൾ ,കടം വാങ്ങി നിവർത്തിച്ചു പോന്നു. ഇങ്ങനെയൊക്കെയായിട്ടും അവർ സുഖക്കേടിന്റെ വിവരം മകനെ അറിയിച്ചില്ല. അവനറിഞ്ഞാൽ ,വിഷമിക്കും.അതവർക്കറിയാം.

നാഴികകൾക്കപ്പുറത്ത്‌ ,അവർക്കുവേണ്ടി ജോലിയെടുക്കുന്ന അവരുടെ ഓമനപ്പുത്രൻ ഒരിക്കലും വേദനിക്കരുതെന്ന്‌ അവർക്ക്‌ നിർബന്ധമാണ്‌., കടം രണ്ടു മാസം കൊണ്ട്‌ വീട്ടാമെന്ന ധൈര്യം മൊയ്തുട്ടിക്കുണ്ട്‌. പക്ഷേ, ഇപ്പോള്‍  എന്താണ് ` ചെയ്യുക?ഇത്ര പെട്ടെന്ന്‌ 'നായരുട്ടി' പോകും എന്ന് നിനച്ചതാണൊ? അയാൾ ഇന്നലെ വന്നെന്നപോലെ  തോന്നുന്നു. ജോലിത്തിരക്കിന്നിടയിൽ ദിവസങ്ങൾ നീങ്ങിയകന്നതറിഞ്ഞില്ല.

 'നായരുട്ടി പോകാറായില്ലേ' എന്ന് മറിയുമ്മ ചോദിക്കുമ്പോഴെല്ലാം അയാൾ കയർക്കാറുണ്ട്‌.


 "ഇന്നലെ മിനിഞ്ഞാന്ന് ങ്ട്‌ ബന്നല്ലെയുള്ളു. .., ഇരിക്കപ്പൊറുതി കൊടുക്കാതായപ്പോഴാണ്‌ അയാൾ അന്വേഷിക്കാനിറങ്ങിയത്‌.

മറിയുമ്മ നിർബന്ധിച്ചില്ലായിരുന്നെങ്കിൽ എന്തായിരുന്നു സ്ഥിതി. നാരായണൻ നായർ പോകും. ഒന്നും കൊടുത്തയക്കാൻ പറ്റാതാകും. എത്ര ദയനീയമാണത്‌. നാട്ടിൽ നിന്ന്‌ തിരിച്ചെത്തിയ 'നായരെ' കാണാൻ കുഞ്ഞിപ്പാ ചെല്ലാതിരിക്കില്ല. ഒന്നും കൊടുത്തയക്കണ്ടെന്ന്‌ എഴുതിയിട്ടുണ്ടെങ്കിലും അവൻ കരുതിക്കാണും, എന്തെങ്കിലും കൊടുത്തയക്കാതിരികെല്ലെന്ന്‌. ..

 അവിടുന്നങ്ങോട്ട്‌ നൊമ്പരങ്ങളുടെ നിമിഷങ്ങളാണ് `., അതോർക്കാൻ പോലും മൊയ്തൂട്ടിക്കു വയ്യ., 'എത്ര കരുത്തനാണവിടെ' ചെന്നുപെട്ടത്‌? 

പക്ഷേ......, നീണ്ടു നിന്ന മൂകതയെ ഭേദിച്ചുകൊണ്ട്‌ മറിയുമ്മയുടെ ശബ്ദമുയർന്നു.

 'ന്താ ങ്ങള്  പുറ്റു പൊന്ത്യേ ചേലക്ക്‌ ങനെ ഇരിക്കണത്‌?

 വാസ്തവമാണ്‌.ഇങ്ങനെ ഇരുന്നിട്ട്‌ യാതൊരു പ്രയോജനവുമില്ല. അയാൾ എഴുന്നേറ്റു. എങ്ങോട്ടു പോകണമെന്നയാൾക്ക്‌ അറിവില്ലായിരുന്നു. അയാൾ തെല്ലിടനിന്നാലോചിച്ചു.

 പെട്ടെന്നാണയാൾക്ക്‌ ഓർമ്മ വന്നത്‌. 'ഇക്കാക്കന്റെ' യവിടെ നേന്ത്രവാഴ കുലച്ചു നിൽക്കുന്നുണ്ട്‌!, അങ്ങോട്ടു പോകുന്ന വഴിക്ക്‌ അയാൾ വിളിച്ചു പറഞ്ഞു., "ചെട്ട്യാരോട്‌ രണ്ടു കെട്ട്‌ വല്യപ്പടം ഏൽപ്പിക്ക്‌ ട്ടാ...",

 പപ്പടം എൽപ്പിക്കാനായി മറിയുമ്മ ചെട്ട്യാരുടെയവിടേക്ക്‌ പോയി. ഏൽപ്പിച്ചു മടങ്ങുമ്പോൾ അവർക്ക്‌ തോന്നി...കയ കൊണ്ടുവരാനായിരിക്കാം. "ചെങ്ങായി' പോയിട്ടുള്ളത്‌., കൊണ്ടുവന്നാൽ അതു വറുക്കണം. എണ്ണ അശേഷം പോലും ഇല്ല.

 ഉടനെ കുഞ്ഞുമ്മുവിനെ വിളിച്ചു:, "എടി കുഞ്ഞുമ്മ്വോ ...."

, ഒരു തോട്ടിയുമായി പറങ്കിമാങ്ങ പൊട്ടിക്കാൻ വേണ്ടി തോപ്പിലേക്ക്‌ കയറിപ്പോയിരുന്ന കുഞ്ഞുമ്മു ഓടിവന്നു. 

അവളുടെ കൈയിൽ ഒരു കഴുത്തു പൊട്ടിയ കുപ്പി 'എടുത്തു കൊടുത്തു' കൊണ്ട്‌ മറിയുമ്മ പറഞ്ഞു., "ഞമ്മടെ കുഞ്ഞുണ്ണീടെ പീട്യേ പോയി , രണ്ടു  നാഴി തേങ്ങാണീ തരാൻ പറ...

 കുഞ്ഞുമ്മു കുപ്പിയുമെടുത്ത്‌ ഓടിയപ്പോൾ , മറിയുമ്മ ചിന്തിക്കാൻ തുടങ്ങി. രണ്ടു  കെട്ട്‌ പപ്പടവും കുറച്ച്‌ കായ പൊരിച്ചതും ആയി എന്നു പറയാം., എങ്കിലും ഒരു തൃപ്തി ഇല്ലായ്മ. ...ഇനി എന്താണ്‌ കൊടുത്തയ്ക്കാൻ സാദ്ധ്യമാവുക...? അണ്ടിപ്പരിപ്പിനു വലിയ വിലയാണവിടെ എന്ന് നാരായണൻ നായർ പറഞ്ഞല്ലോ. അണ്ടിപ്പരിപ്പ്‌ കൊടുത്തയക്കയാണെങ്കിൽ തരക്കേടില്ല. അവർ മുറിയുടെ ഒരു മൂലയിൽ കെട്ടിത്തൂകിയ പാളയിൽ കൈയിട്ടു നോക്കി. ഒരു രണ്ടിടങ്ങഴി കാണും . 'മുട്ടിപ്പൊളി'ച്ചാൽ വളരെ കുറവായിരിക്കും. ഒരു രണ്ടിടങ്ങഴി കൂടി ഉണ്ടായിരുന്നെങ്കിൽ!!


മൂത്താപ്പായ്ക്ക്‌ പറങ്കിമാവിന്തോപ്പുണ്ട്‌. അവിടെ എപ്പോഴും രണ്ടും മൂന്നും ചാക്ക്‌ അണ്ടിയുണ്ടാവുക പതിവാണ്‌. തരും? ഒന്നു പരീക്ഷിക്കുക തന്നെ 'കുഞ്ഞിപ്പായ്ക്ക്‌ കൊടുത്തയക്കാനാണെന്നു പറഞ്ഞാൽ ഒരു പിടിയെങ്കിലും തരാതിരിക്കില്ല., മറിയുമ്മ തന്റെ ഇളയ മകൻ ഹൈദറുവിനെ നീട്ടിവിളിച്ചു.അവനെ അവിടെയെങ്ങും കാണാനില്ല. ആടുകളെ മേയ്ക്കാനായി കുന്നത്തു കയറിയതായിരുന്നു അവൻ. 'കുറേ വിളിച്ചാർത്തപ്പോൾ'അവൻ വിളി കേട്ടു., 'ഇക്കാക്കായ്ക്ക്‌ കൊടുത്തയക്കാനാണെന്നു പറഞ്ഞപ്പോൾ അവനു സന്തോഷായി. ഒരു തൊട്ടിക്കൊട്ടയുമെടുത്ത്‌ അവൻ മൂത്താപ്പയുടെ വീട്ടിലേക്ക്‌ പോയി. 

മൊയ്തുട്ടി ഒരു ചെറിയ കുല നേന്ത്രക്കായയുമായി എത്തി. അയാളും മറി യുമ്മയും കൂടി അത്‌ നന്നാക്കി. നുറുക്കി.അപ്പോഴേക്ക്‌ കുഞ്ഞുമ്മു തിരിച്ചെത്തിയിരുന്നു. അവളും അവരെ സഹായിക്കാനിരുന്നു.

കൈകാലു കഴുകാനായി ഉമ്മറത്തേക്ക്‌ വന്ന മൊയ്തൂട്ടി കണ്ടത്‌ , തലയില്‍  ഒരു തൊട്ടിക്കൊട്ടയും ഏറ്റിക്കൊണ്ട്‌ വരുന്ന ഹൈദറുവിനെയാണ്‌., "എന്താണ്ടാ ത്‌?, മൂത്താപ്പ തന്നയച്ചതാ...പറങ്ക്യണ്ടി..", അതു നന്നായെന്നു മൊയ്തൂട്ടിക്കു തോന്നി. എങ്കിലും അയാൾ അത്ഭുതപ്പെടുകയാണ്‌. മൂത്താപ്പാ ഇത്‌ കൊടുത്തയച്ചല്ലോ. അറ്റകൈക്ക്‌ ഉപ്പ്‌ തേക്കാത്തയാളാണ്‌ മൂത്താപ്പ. ഏതായാലും സംഗതികൾ ശുഭകരമായി കലാശിക്കുന്നതിൽ അയാൾ ആഹ്‌ളാദിച്ചു., "എടീ കായ ഞാൻ പൊരിച്ചോളാം.ഇജ്ജ്‌ അതൊന്നു ബറുത്തെടുത്തോ...", എല്ലാ പണികളും ഒന്നിച്ചു നടക്കണമെന്നതാണ്‌ മൊയ്തൂട്ടിയുടെ പ്ലാൻ. കഴിയുന്നതും വേഗം എല്ലാം തയ്യാറാക്കണം. എങ്കിൽ മനസ്സിന്  ഒരു സമാധാനമാണ്‌., എല്ലാം ശരിയായപ്പോൾ . കുട്ടികൾക്ക്‌ ഓരോ പിടി വാരിക്കൊടുത്തു., 'ഇക്കാന് ' കൊടുത്തയക്കാനുള്ളതാണെന്ന് പറഞ്ഞിരുന്നതിനാൽ.,ഒരു കഷ്ണം പോലും അവർ എടുത്തിരുന്നില്ല. ഓരോ കഷ്ണം അവരും എടുത്ത്‌` സ്വാദ്‌ നോക്കി...., നേരത്തെത്തന്നെ കുഞ്ഞുണ്ണിയുടെ പീടികയിൽ നിന്ന്‌ കൊണ്ടുവന്നിരുന്ന മിഠായിടിന്നിൽ സാധനങ്ങൾ വെവ്വേറെ പൊതിഞ്ഞു നിറച്ചു....

 രണ്ടാമ്മുണ്ടും എടുത്തു പുറത്തിറങ്ങിയ മൊയ്തൂട്ടിക്ക്‌ തോന്നി ഒരു കത്തുകൂടെ വെച്ചാലെന്താണെന്ന്...ആ അഭിപ്രായം മറിയുമ്മയ്ക്ക്‌ ആദ്യമേ തോന്നിയതാണ്‌. ഇഷ്ടപ്പെട്ടില്ലെങ്കിലോ, എന്നു കരുതി പറഞ്ഞില്ലെന്നേയുള്ളു., കത്തെഴുതിക്കഴിഞ്ഞതിനു ശേഷം അയാൾ അതു വായിച്ചു കേൾപ്പിച്ചു. കുട്ടികൾ ആഹ്‌ളാദം കൊണ്ട്‌ മതി മറന്നു തുള്ളിച്ചാടി. ബാപ്പ അവരെപ്പറ്റിയും കത്തിൽ എഴുതിയിട്ടുണ്ട്‌. കത്ത്‌ മടക്കി ടിന്നിൽ വെച്ചുകൊണ്ട്‌ ,അയാൾ മുറ്റത്തിറങ്ങി. സാധനങ്ങൾ കഴിയുന്നതും വേഗം എത്തിച്ചേക്കാം. ....പലരുടെയും സാധനങ്ങൾ കൊണ്ടുപോകാനുണ്ടെന്ന്‌ ,നാരായണൻ നായർ പറഞ്ഞിരുന്നു. എല്ലം പെട്ടിയില്‍  വേണ്ടവിധം അടുക്കിവെയ്ക്കാനും മറ്റും സമയം എടുക്കും., പറക്കണമെന്നു തോന്നി മൊയ്തൂട്ടിക്ക്‌.അയാളു ടെ മനസ്സു മുഴുവൻ ആഹ്‌ളാദമാണ്‌. തീരെ പ്രതീക്ഷിച്ചതല്ല, ഇതെല്ലാം കൊടുത്തയ്ക്കാൻ സാധിക്കുമെന്ന്‌. ആഗ്രഹങ്ങൾ നിർവേറിയിരിക്കയാണ് .

 അയാൾ വലിഞ്ഞു നടന്നു...., സമയം സന്ധ്യയാവാറായിരിക്കുന്നു. തന്റെ മിന്നുന്ന ആഭരണമണിഞ്ഞു പുഞ്ചിരിക്കൊള്ളുകയാണ്‌ സാന്ധ്യരാഗം കലർന്ന പടിഞ്ഞാറൻ ചക്രവാളം. കുറെക്കഴിഞ്ഞാൽ ഇരുട്ടിന്റെ കൊച്ചലകൾ പരക്കും. വെട്ടിത്തിളങ്ങുന്ന ആഭരണങ്ങൾ ഇരുട്ടിന്റെ കമ്പിളിക്കകത്ത്‌ കെട്ടിപ്പൊതിയപ്പെടും.


 മൊയ്തുട്ടി യാതൊന്നും ശ്രദ്ധിച്ചില്ല. അയാളു ടെ നടത്തത്തിന്‌ ഒരോട്ടത്തിന്റെ വേഗതയുണ്ടായിരുന്നു. നാരായണൻ നായരെ കണ്ടു സാധനങ്ങൾ ഏൽപ്പിച്ചാൽ സമാധാനമായി. ഒരു കനത്ത ഭാരം തലയിൽനിന്നിറക്കിവെച്ച മാതിരിയാണ്‌ പിന്നെ.

 ചാരിനിർത്തിയ പടിപ്പുരവാതിൽ തുറന്നുകൊണ്ട്‌ ,അയാൾ മുറ്റത്തേക്കിറങ്ങി. ആരും ഉമ്മറത്തില്ല. ഉമ്മറവാതിൽ തുറന്നുതന്നെ കിടക്കുകയാണ്  അകത്തു നിന്നു ശബ്ദമൊന്നും കേൾക്കാനുണ്ടായിരുന്നില്ല. 

അയാൾ ഒന്നു തൊണ്ടയനക്കി.അനക്കമില്ല. നിമിഷങ്ങളോളം നിശ്ശബ്ദനായി നിന്നു ശ്രദ്ധിച്ചു. യാതൊരു മിണ്ടാട്ടവുമില്ല., അയാൾ അൽപ്പം ശക്തി കൂടിയ സ്വരത്തിൽ വിളിച്ചു., 

 "നായരുട്ട്യേ", 

"ആരാത്‌", കുറേ അകലെ നിന്നെന്നപോലെ ഒരു ചെറിയ ഈണക്കം...

, അയാൾ ഉത്തരം കൊടുത്തുകൊണ്ട്‌ കാത്തുനിന്നു. പക്ഷേ ആരും പുറത്തു വന്നില്ല.

 അയാളുടെ മനസ്സിൽ സംശയങ്ങൾ ഉറവെടുത്തു. അവ അയാളി ൽ പരിഭ്രമം പകർന്നു.

 ഹൃദയാന്തർഭാഗത്തുനിന്നു ഒരു വിളി ഉയർന്നു., നായരുട്ട്യെന്ത്യേ?

, രണ്ടുമൂന്നു തവണ അതെ ചോദ്യം ആവർത്തിച്ചപ്പോൾ , അകത്തു നിന്ന്‌ ആദ്യത്തെ അതേ ഈണക്കത്തിൽ ഉത്തരം  കിട്ടി.

 "അവനിപ്പോൾ വണ്ടിയിലാവും"...., 
എന്ത്‌? നാരായണൻ നായർ പോയെന്നോ? 
അയാൾക്ക്‌ വിശ്വസിക്കാൻ കഴിഞ്ഞില്ല. എങ്ങനെ വിശ്വസിക്കും? അന്ന് രാവിലെ അയാൾ എന്താൻ` പറഞ്ഞത്‌?, "നാളെ വൈകുന്നേരത്തെ വണ്ടിക്കു പോവുന്നു..."

, സാധനങ്ങൾ കൊണ്ടുപോകാൻ സാദ്ധ്യമല്ലെന്നു പറഞ്ഞിരുന്നെങ്കിൽ അയാൾ ഇതിനൊരുങ്ങുമായിരുന്നോ?, 
അയാളുടെ തല കറങ്ങുകയാണ്‌. കണ്ണുകളിൽ ഉറവുണ്ടായി...ചെവി കൊട്ടിയടയ്ക്കുന്നു!, സാധനങ്ങൾ തിണ്ണമേൽ വെച്ചുകൊണ്ട്‌ ,അയാൾ പൂമുഖത്തെ തൂണിൽ കെട്ടിപ്പിടിച്ചു. ഭൂമി തിരിയുകയാണ്‌. ആ വീടും തോട്ടത്തിലെ വാഴക്കൂട്ടങ്ങളും കവുങ്ങും തെങ്ങും എല്ലാം വട്ടം കറങ്ങുന്നു...., അപ്പോഴും ആ'മിഠായി' ടിൻ ഒന്നുമറിയാത്തതുപോലെ തിണ്ണയിലിരിക്കുകയാണ്‌.