ബലി-


പി.ആർ.രതീഷ്` 

കശാപ്പുശാലയിലേക്കായിരുന്നോ
പച്ചിലകൾ കാണിച്ചെന്നെ
നീ കൊണ്ടുപോയത്‌
വിശപ്പു തീരുവോളം
എന്റെ വേദന നിറഞ്ഞ
നിലവിളിയെ ഉപേക്ഷിച്ചേക്കുക
അന്ത്യാഭിലാഷം ഒരു തുള്ളി മാത്രമായിരുന്നു
എന്നും,
നിനക്കായിമിടിച്ചൊരു ഹൃദയം
നീ രുചിച്ചു തീർക്കുക
അങ്ങനെയെങ്കിലും ഞാൻ നിന്നിൽനിന്നടരാതിരിക്കുമല്ലൊ