മൗനനൊമ്പരം ഉള്ളിലൊതുക്കി



മൗനനൊമ്പരം ഉള്ളിലൊതുക്കി പാതിരാക്കിളി തേങ്ങി...
:എസ് കെ ചെന്ത്രപ്പിന്നി
മൗനനൊമ്പരം ഉള്ളിലൊതുക്കി
പാതിരാക്കിളി തേങ്ങി
ഇളംകാറ്റു തഴുകും മഞ്ഞിന്‍ മനമുരുകി
മിഴിനീര്‍ കണമായ് പൊഴിഞ്ഞു

ശോകമൂകമിരുള്‍ നിറരാവിന്‍

നഗ്നമാം മാറിങ്കല്‍ ഒരു പിഞ്ചു
പൈതലിന്‍ കരളലികര്‍ണ്ണഘടോരകം
ദീന രോദനം ഞാന്‍ കേട്ടു

നിതാന്തനിശ്ചല നിശീഥിനി തന്‍

നൊമ്പരം നെഞ്ചിലേറ്റി അലയും
ഇരുളറി ഭ്രാന്തിയാം പെണ്‍കൊടിയാള്‍ തന്‍
മേല്‍മുണ്ടുകാലം കവര്‍ന്നോരകിടുങ്കില്‍

മന്മഥമധു തേടിയലയും മാര്‍ജാരമാന്യ

മൂടുപടമുള്ളോരു പേരറിയാമാന്യന്റെ
തളിരിളം പൈതല്‍ വിതുമ്പി നേരിന്‍
ഒരു തുള്ളി നീരിനായി നേരറിയാതെ വിതുമ്പി

ചെറു സുഖ നിമിഷങ്ങള്‍ നെയ്യും നെയ്യും

തിന്മതന്‍ യാഗാഗ്നിയില്‍ നേരിന്‍
നീരുറവ വറ്റുവതറിയാതെ നിഷ്കള
ബാല്യം നേരിന്‍ നീരിനായി വിതുമ്പി

കന്നി വിരുന്നുകാരനാം വിശപ്പിന്‍

കുത്തോഴുക്കിനെ അണക്കെട്ടി നിര്‍ത്തും
അമ്മതന്‍ സ്നേഹാമൃതം അമ്മിഞ്ഞ പാലിനായ്
നേരറിയാതെ നേരിന്‍നീരിനായ്‌ വിതുമ്പി

ഒരു തുള്ളി നീരിനായ്‌ അമ്മതന്‍

നിശ്ചലതയറിയാതെ തിന്മതന്‍
ഇരുള്‍ നിറവിജനതയിലെക്കായ്
നന്മതന്‍ ഒരുതുള്ളി നീരിനായ്‌ വിതുമ്പി.